വാക്കുകളുടെ വേരുകള് തേടുന്പോള്

വാക്കുകളുടെ വേരുകള്തേടുന്പോള് 
ഓളെ പുത്യാപ്ല നല്ല ആമാടപോല്ത്തെ ബാല്യക്കാരന്‍' എന്ന വാചകത്തിലെ ആമാട എന്തെന്നറിയാന്ഹെര്മന്ഗുണ്ടര്ട്ട് 1872ല്മംഗലാപുരത്തെ ബാസല്മിഷന്പ്രസില്അച്ചടിച്ച ആദ്യ മലയാള നിഘണ്ടു പരതിനോക്കി. വാക്ക് അതിലുണ്ട്!
മലബാറില്പണ്ടുതന്നെ വ്യാപാര ബന്ധമുണ്ടായിരുന്ന റോമാക്കാരുടേയും അറബികളുടേയും സ്വര്ണനാണയത്തിന് ആമാട എന്നാണ് പറഞ്ഞിരുന്നത്. അതില്നിന്നാണ് പൊന്നുപോലത്തെ എന്നര്ത്ഥത്തില്ആമാട പോലത്തെ എന്ന പ്രയോഗം വന്നത്. 
തെക്കന്മലയാളത്തില്ഇപ്പോള്പ്രചാരത്തിലില്ലാത്ത വേറേയും ചിലവാക്കുകള്കാസര്കോട്ടെ വാമൊഴിയില്സജീവമായിട്ടുണ്ട്. ഉദാഹരണത്തിന് 'ബെരുത്തം ബന്ന് കെടത്തത്തിലായി' എന്ന വാചകത്തിലെ ബെരുത്തം, വരുത്തം (കഷ്ടപ്പാട്, അസുഖം) എന്നവാക്കില്നിന്നും ഉല്ഭവിച്ചതാണ്. വാക്കും ഗുണ്ടര്ട്ടിന്റെ നിഘണ്ടുവില്കാണാം. 
'വണ്ണേ' എന്ന പദം ഫ്രീലി, അണ്ആസ്ക്ഡ് എന്ന അര്ത്ഥത്തോടെ മലയാളത്തിലെ ആദ്യ നിഘണ്ടുവില്കാണാം. ഇതുതന്നെയാണ് വെറുതെ എന്ന അര്ത്ഥത്തില്കാസര്കോട്ടുകാര്ഉപയോഗിക്കുന്ന 'ബണ്ണേ'.
പ്ലാസ്റ്റിക് പാട്ട പ്രചര പ്രചാരം നേടുന്നതിന് മുന്പ് വെള്ളം കോരിയെടുക്കാന്ഉപയോഗിച്ചിരുന്ന 'ഓലങ്കം' തുടങ്ങി മറ്റനേകം കാസര്കോടന്പദാവലിയിലെ വാക്കുകളും ഹെര്മന്ഗുണ്ടര്ട്ടിന്റെ നിഘണ്ടുവിലുണ്ട്. 
വിവിധ സംസ്കാരങ്ങളുടേയും ഭാഷകളുടേയും സംഗമ ഭൂമിയായ കാസര്കോട്ട് അവരുടെ മലയാള ഭാഷ കൊണ്ടും സ്വാംശീകരിച്ചും സന്പന്നാണ്. തുളു, കന്നഡ, അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്ക്ക് പുറമെ തമിഴ് വാക്കുകള്കാസര്കോടന്വാമൊഴികളില്ധാരാളം കാണാം.
ചെന്തമിഴില്നിന്ന് ആറാം നൂറ്റാണ്ടില്വികാസംപ്രാപിച്ച മലയാളം പിന്നീട് കുറേയധികം സംസ്കൃതപദങ്ങള്കടമെടുത്തു. ഇപ്പോള്മലയാളത്തിലെ വാമൊഴിയില്‍ 80 ശതമാനത്തോളം സംസ്കൃത പദങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്കാസര്കോടന്മലയാളത്തില്സംസ്കൃത പദങ്ങള്തുലോം കുറവാണ്. അതേസമയം മറ്റു ഭാഗങ്ങളില്ഇപ്പോള്സജീവമായി പ്രയോഗത്തിലില്ലാത്ത ചില തമിഴ് വാക്കുകള്ഇവിടെ ഇപ്പോഴും ഉപയോഗിക്കുന്നതായി കാണാം. വിശന്ന് വലയുന്പോള്നല്ല പൈപ്പ് എന്നുപറയുന്നത് തമിഴിലെ 'പശിപ്പ്' എന്ന വാക്കിന്റെ ലോപിച്ച വാക്കാണ്. 
'ശൊല്ല്' ഇവിടെ 'ചെല്ല്' (പറയൂ) ആയി ഇന്നും നിലനില്ക്കുന്നു. 
വ്യത്യസ്തഭാഷകളിലെ മൊഴികള്ചേര്ന്നുള്ള സങ്കരവാക്കുകളും കാണാം. കുറച്ചുവര്ഷങ്ങള്ക്ക് മുന്പ് ഒരു തെക്കന്ഓഫീസര്ഉള്നാടന്മല്സ്യകൃഷിയെ കുറിച്ച് ക്ലാസെടുത്തപ്പോള്കാസര്കോട്ടെ ഒരുപഞ്ചായത്ത പ്രസിഡണ്ട് ചോദിച്ചുവത്രെ: 'ചപ്പത്തണ്ണീല് ഇട്ട് പോറ്റാന്കയ്യോ'. 
ഓഫീസര്ക്ക് ഒന്നും മനസ്സിലായില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചപ്പ എന്നത് തുളുവില്രുചിയില്ലാത്ത എന്ന അര്ത്ഥത്തിലുള്ള വാക്കാണ്. തണ്ണി എന്നത് തമിഴിലെ തണ്ണീര്ലോപിച്ചുണ്ടായതും. ചപ്പതണ്ണി=ഉപ്പില്ലാത്ത വെള്ളം (ശുദ്ധജലം)
ഹറാന്പിറന്നോന്‍ (ജാരസന്തതി) എന്നത് ഹറാം എന്ന അറബി പദം പിറന്നോന്എന്ന മലയാളപദത്തോട് കൂടിച്ചേര്ന്നതാണ്. 
അച്ചടി മലയാളത്തില്ചണ്ടി എന്നാല്സത്തെടുത്തത്, ചപ്പുചവറ് എന്നൊക്കെയാണ് അര്ത്ഥമെങ്കില്അത്യുത്തര കേരളത്തിലെ മലയാളികള്ക്ക് തുളുവുമായുള്ള സഹവാസം കാരണം ചണ്ടി എന്നാല്നനവ് എന്നാണ്. നനഞ്ഞുകുതിര്ന്ന് നാശമായത് എന്ന അര്ത്ഥത്തില്‍ 'ചണ്ടി പിണ്ടി മുദ്ദെ' എന്ന് കാസര്കോട് മലയാളി പറയുന്പോള്അതേ ഭാവതീവ്രത ജനിപ്പിക്കുന്ന മറ്റൊരു വാക്ക് തെക്കര്ക്ക് പകരം വെക്കാനുണ്ടോ? 
പൊണ്ടം (ഇളനീര്‍), തെളി (കഞ്ഞിവെള്ളം), ബങ്ങം (കഷ്ടപ്പാട്), പുര്സത്തില്ല (ഒഴിവില്ല), ബച്ചിപ്പോയി (ക്ഷീണിച്ചു), കൌജി (അടിപൊളി, ബഹളം), ഗലാട്ടെ (കലഹം), സീതെ (നേരെ), ബൊമ്മ (പാവ), തലമണ്ടെ (തലച്ചോര്‍), ബൊഡ്ഡന്‍ (തടിയന്‍), ബോളന്‍ (വിഡ്ഢി), ഏസിഗെ (നാണക്കേട്), ഗഡിബിഡി (തിടുക്കം), നട്ടി (കൃഷി), ബൊഗ്ഗി (പട്ടി), ബുഗ്ഗെ (ബലൂണ്‍) തുടങ്ങി അനേകം പദങ്ങള്തുളുവില്നിന്ന് കടം കൊണ്ടിട്ടുണ്ട്. 
നിര്ഭാഗ്യം വേട്ടയാടുന്നയാളെ നോക്കി 'ഓന്റെ അണേബാറം' എന്ന പറയുന്പോള്അത് കന്നഡയിലെ ഹണേയബറഹ എന്ന വാക്ക് ലോപിച്ചുണ്ടായ പ്രയോഗമാണ്. ഹണേ എന്നാല്നെറ്റിയും ബറഹ എന്നാല്വരയും. നെറ്റിയിലെവര അഥവാ തലവര, അല്ലെങ്കില്തലവിധി. ഇതാണ് ഹണേബാറം. 
അഡിഗെ (പാചകം), കൊത്തന്പാരി (മല്ലി), അളസണ്ട (പയര്‍), സാമാനം (സാധനം), ബൊബ്ബ (ബഹളം), ജാസ്തി (അധികം), തനിക്കെ (അന്വേഷണം), ലക്കോട്ട് (കവര്‍), അജ്ജന്‍ (മുത്തച്ഛന്‍), നെരകരെ (അയല്ക്കാര്‍), സംബന്ധക്കാര്‍ (ബന്ധുക്കള്‍), റാഉക്കെ (ബ്ലൌസ്), കണ്ടാബട്ടി (ധാരാളം), ഒള്ളെ (നീര്ക്കോലി), ഉഗ്റ് (നഖം), ഉസ്റ് (ശ്വാസം), അടുക്കം (ഉയര്ന്ന പ്രദേശം) തുടങ്ങിയ ഒരുപാട് കന്നഡ വാക്കുകളും കാസര്കോടന്മലയാളത്തെ സന്പന്നമാക്കുന്നുണ്ട്.
ഹിന്ദി, ഇംഗ്ലീഷ്, അറബി പദങ്ങളും ധാരാളമായി അത്യുത്തര കേരളമലയാളം സ്വാംശീകരിച്ചിട്ടുണ്ട്
SHARE

Nizarpervad

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment

1 comments:

  1. മനോഹരം. എന്റെ ഭാഷാപോഷിണിക്കു വേണ്ടിയുള്ള സമ്പാദനത്തില്‍ താങ്കള്‍ ഈ പരമാര്‍ശിച്ച വാക്കുകളും വിട്ടു പോയിട്ടുണ്ട്.

    ReplyDelete

Popular Posts