സേവനാവകാശ നിയമം 2012 പ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ലഭിക്കുന്ന സേവനങ്ങളും നടപടിക്രമങ്ങളും

സേവനാവകാശ നിയമം 2012 പ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ലഭിക്കുന്ന സേവനങ്ങളും നടപടിക്രമങ്ങളും
........... ............... .............. ............... .............. ............... ................ .................
സേവനാവകാശ നിയമം 2012 പ്രകാരം സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നും ലഭിക്കുന്ന സേവനങ്ങളും നടപടിക്രമങ്ങളും
............. ................. .............. ................. ................ .................. ................. ..................


Download as PDF Download as PDF
.....................................................
Related Posts:

സര്‍ക്കാര്‍ സേവനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ്

സര്‍ക്കാര്‍ സേവനങ്ങള്‍ ഔദാര്യമല്ല, അവകാശമാണ് 



     കേരളത്തിലെ ജനങ്ങളുടെ മാഗ്നാകാര്‍ട്ട് എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ച കേരള സേവനാവകാശ നിയമവും ചട്ടങ്ങളും ആളുകളുടെയും ഉദ്യോഗസ്ഥരുടെയും അജ്ഞതമൂലം ഫലവത്താകാതെ പോവുകയാണ്.

എന്താണ് സേവനാവകാശ നിയമം? 
2012ലെ സേവനാവകാശ നിയമപ്രകാരം കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും (പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍) പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നും നിയമപക്രാരം ലഭിക്കേണ്ട സേവനങ്ങള്‍ നിശ്ചിത സമയപരിധിക്കകം ലഭിക്കാന്‍ ഒരു പൌരന് അര്‍ഹതയുണ്ട്.

സമയപരിധി എങ്ങനെ അറിയും?
ഓരോ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അവര്‍ നല്‍കുന്ന സേവനങ്ങള്‍, സേവനങ്ങള്‍ നല്‍കാന്‍ ഹാജരാക്കേണ്ട രേഖകള്‍, സേവനം നല്‍കാന്‍ നിയുക്തനായ ഉദ്യോഗസ്ഥനാര്, പരമാവധി എത്ര ദിവസത്തിനുള്ളില്‍ ഓരോ സേവനവും നല്‍കും, പരാതിയുണ്ടെങ്കില്‍ അപ്പീല്‍ നല്‍കേണ്ടതാര്‍ക്ക് എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. കൂടാതെ ഈ വിവരങ്ങള്‍ ഓരോ സര്‍ക്കാര്‍ ഓഫീസിന്‍റെയും നോട്ടീസ് ബോര്‍ഡില്‍ വ്യക്തമായി കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിരിക്കണം.

അപേക്ഷകന് പറ്റുചീട്ട് (രസീതി)
ഓരോ അപേക്ഷകനും അപേക്ഷ കിട്ടിയ വിവരത്തിന് പറ്റുചീട്ട് നല്‍കേണ്ടതാണ്. ഇതില്‍ സേവനം എന്ന് നല്‍കുമെന്നും രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അക്കാര്യം പറ്റുചീട്ടില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതും അത് ഹാജരാക്കുന്ന തിയതി മുതല്‍ സേവന കാലാവധി വര്‍ധിക്കുകയും ചെയ്യുന്നതാണ്.

ഗ്രാമപഞ്ചായത്തില്‍ കെട്ടിട ഉടമാവകാശം മാറ്റിക്കിട്ടാന്‍ 45 ദിവസം, താമസക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റിന് ഏഴുദിവസം, വ്യാപാരം/വ്യവസായം തുടങ്ങാനുള്ള ലൈസന്‍സിന് 30 ദിവസം എന്നിങ്ങനെയാണ് പരമാവധി സമയം നിശ്ചയിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസില്‍ നിന്നാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റിന് ആറുദിവസം, ജാതിസര്‍ട്ടിഫിക്കറ്റിന് മൂന്നുദിവസം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന്(പൊസിഷന്‍) ഏഴുദിവസം, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 5 ദിവസം എന്നിങ്ങനെയാണ് സമയപരിധി നിശ്ചയിച്ചിരിക്കുന്നത്.

പൊലീസ് വകുപ്പിലാണെങ്കില്‍ പരാതിക്കാരന് അന്നുതന്നെ എസ്.ഐ. എഫ്.ഐ.ആറിന്‍റെ പകര്‍ക്ക് നല്‍കണം. പരാതി അന്വേഷണത്തിന് 15 ദിവസവും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന് 15 ദിവസവും പോസ്റ്റുമോര്‍ട്ടം സര്‍ട്ടിഫിക്കറ്റിന് മൂന്നുദിവസവും ആണ് എസ്.ഐക്ക് പരമാവധി ലഭിക്കുക.

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ മൈക്ക് പെര്‍മിഷന് മൂന്നുദിവസവും ജാഥക്കുള്ള അനുമതിക്ക് ഏഴുദിവസവും പാസ്പോര്‍ട്ട് എന്‍ക്വയറി 20 ദിവസങ്ങള്‍ക്കുള്ളിലും പൂര്‍ത്തിയാക്കണം.
മോട്ടോര്‍ വാഹനവകുപ്പില്‍ വാഹനങ്ങള്‍ക്കുള്ള താല്‍ക്കാലിക ലൈസന്‍സിന് മൂന്നുദിവസം, പുതിയ ലൈസന്‍സിന്, ഉടമസ്ഥന്‍റെ പേര് മാറ്റല്‍, ആര്‍.സി. പുതുക്കല്‍ എന്നിവക്ക് പത്തുദിവസം വീതം, ഡ്രൈവിങ്ങ് ലൈസന്‍സിന് അഞ്ചുദിവസം എന്നിങ്ങനെയാണ് പരമാവധി സമയം. ഓരോ വകുപ്പിന്‍റെയും കുറച്ച് സേവനങ്ങള്‍ മാത്രമാണ് ഇവിടെ വിവരിച്ചത്. ഇങ്ങനെ എല്ലാ വകുപ്പുകളും വിജ്ഞാപനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. സമയപരിധിയില്‍ അവധി ദിവസങ്ങള്‍ പെടുകയില്ല.

ഇങ്ങനെ ഓരോ ഓഫീസിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ സേവനം ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം
നിശ്ചിത സമയപരിധിക്കുള്ളില്‍ സേവനം നല്‍കുകയോ നിരസിക്കാനുള്ള കാരണം അപേക്ഷകന് രേഖാമൂലം നല്‍കുകയോ ചെയ്തില്ലെങ്കില്‍ ഒന്നാം അപ്പീല്‍ അധികാരിക്ക് അപ്പീല്‍ നല്‍കാം.

നിശ്ചിത സമയപരിധി കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വേണം അപ്പീല്‍ നല്‍കാന്‍. ഒരു മാസത്തിനുള്ളില്‍ അപ്പീലിന്മേല്‍ തീര്‍പ്പുകല്‍പിക്കണം.
ഒന്നാം അപ്പീല്‍ അധികാരിയുടെ തീര്‍പ്പിന്മേല്‍ തൃപ്തിയില്ലെങ്കില്‍ അപേക്ഷകന് രണ്ടാം അപ്പീല്‍ അധികാരിയെ സമീപിക്കാം.

പിഴ 
മതിയായ കാരണം കൂടാതെയാണ് സമയപരിധി പാലിക്കാത്തതെന്ന് അപ്പീല്‍ അധികാരിക്ക് ബോധ്യപ്പെട്ടാല്‍ നിശ്ചിത ദിവസത്തിന് ശേഷമുള്ള ഓരോ ദിവസത്തിനും നിയുക്ത ഉദ്യോഗസ്ഥനുമേല്‍ ഒരു ദിവസത്തേക്ക് 250 രൂപ എന്ന നിലക്ക് ചുരുങ്ങിയത് 500 രൂപയും പരമാവധി 5000 രൂപയും പിഴ വിധിക്കാവുന്നതാണ്.

അപ്പീല്‍ അധികാരികള്‍ ആരെന്ന് എങ്ങനെ അറിയും
നിയുക്ത ഉദ്യോഗസ്ഥന്‍റെ പേരിന് പുറമെ ഒന്നാം അപ്പീല്‍ അധികാരിയുടെയും രണ്ടാം അപ്പീല്‍ അധികാരിയുടെയും വിലാസങ്ങള്‍ ഓരോ ഓഫീസിന്‍റെയും നോട്ടീസില്‍ പ്രസിദ്ധീകരിച്ചിരിക്കണം.

അപ്പീലിന് ഫീസുണ്ടോ?
അപ്പീലിന് ഫീസില്ല. എന്നാല്‍ നിശ്ചിത മാതൃകയിലുള്ള ഫോമിലായിരിക്കണം അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. ഫോമുകളുടെ മാതൃകയും എല്ലാ ഓഫീസുകളുടെയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം.

വിവരാവകാശ നിയമവും സേവനാവകാശ നിയമവും എന്താണ് വ്യത്യാസം?
വിവരാവകാശ നിയമപ്രകാരം ഏതൊരു പൌരനും ഏത് വിവരവും ചോദിക്കാമെങ്കില്‍ സേവനാവകാശ നിയമ പ്രകാരം സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്ന ആള്‍ക്ക് മാത്രമേ തുടര്‍നടപടികള്‍ ചെയ്യാന്‍ അവകാശമുള്ളൂ.

സേവനാവകാശ നിയമത്തിന്‍റെ പ്രധാന ന്യൂനതയായി കാണുന്നത് അതിന്‍റെ നടത്തിപ്പ് നിരീക്ഷിക്കാന്‍ സ്വതന്ത്രമായ സംവിധാനമില്ല എന്നാണ്. വിവരാവകാശ നിയമത്തിന്‍റെ നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി വകുപ്പുകളില്‍ നിന്ന് സ്വതന്ത്രമായ ഒരു കമ്മീഷന്‍ നിലവിലുള്ളപ്പോള്‍ സേവനാവകാശ നിയമത്തില്‍ അപ്പീല്‍ നല്‍കേണ്ടത് നിയുക്ത ഉദ്യോഗസ്ഥന്‍റെ തന്നെ വകുപ്പിലെ മേലധികാരിക്കാണ് ഈ നിയമത്തിന്‍റെ പല്ലിന് മൂര്‍ച്ച കുറയാന്‍ കാരണം ഇതൊക്കെയെന്നാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

ആരുടെതാണ് നല്ല ഭാഷ .... ?



ആരുടേതാണ് നല്ല ഭാഷ 

                        മൈസൂരിലെ പ്രശസ്തമായ സെന്‍ട്രല്‍ ഫുഡ് ടെക്നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിരമിച്ച് ആനവാതില്‍ക്കല്‍ വിശ്രമ ജീവിതം നയിക്കുന്ന ശാസ്ത്രജ്ഞന്‍ ഡോ. എ.എ.എം കുഞ്ഞി അടുത്തിടെ ഒരു കല്യാണ വീട്ടില്‍ വെച്ച് അദ്ദേഹത്തിന്‍റെ ഒരു അനുഭവം വിവരിച്ചു. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്പ് ലണ്ടനിലെ ഒരു കെട്ടിടത്തില്‍ ലിഫ്റ്റില്‍ കയറാന്‍ നില്‍ക്കുന്പോള്‍ പിറകില്‍ നിന്ന് ഒരു വിളി 'എടാ മമ്മദ്ഞ്ഞി, നീ എന്ത്റാ ഈടെ?' തിരിഞ്ഞ് നോക്കിയപ്പോള്‍ സുസ്മേരവദനനായി ഡോ. മുണ്ടോള്‍ അബ്ദുല്ല നില്‍ക്കുന്നു. മുലപ്പാലിന്‍റെ രുചിപോലെ സ്വന്തം നാടിന്‍റെ വാമൊഴി യെ ഇഷ്ടപ്പെടുകയും കാസര്‍ക്കോടന്‍ സംസാര ഭാഷ നാവില്‍ എപ്പോഴും തത്തികളിക്കുകയും ചെയ്യുന്ന ഡോ. എ.എ.എം കുഞ്ഞിക്ക് മനസ്സില്‍ ഒരു കുളിര്‍മഴ പെയ്തപോലെയായിരുന്നു ആ ലണ്ടന്‍ അനുഭവം.
ഇനി ഈ അടുത്ത് എനിക്കുണ്ടായ തികച്ചും വിപരീതമായ ഒരു അനുഭവം. താന്‍ ഒരു പത്രത്തിന്‍റെ ലേഖകനാണെന്ന് പറഞ്ഞ് ഒരാള്‍ എന്നെ ഫോണില്‍ വിളിക്കുന്നു. സംസാരം തനി അച്ചടി ഭാഷയില്‍. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ സീരിയലുകളിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്പോള്‍ നമുക്ക് തോന്നുന്ന ഒരു കൃത്രിമത്വം ഉണ്ടല്ലോ അത് അനുഭവപ്പെട്ട ഞാന്‍ അദ്ദേഹത്തോട് നാട് ഏതാണെന്ന് ചോദിച്ചപ്പോഴല്ലെ ആള്‍ തനി കാസര്‍കോട്ടുക്കാരനെന്ന് മനസ്സിലായത്. തികച്ചും വ്യാകരണ നിബദ്ധമായി അച്ചടി ഭാഷയിലെ യന്ത്രമനുഷ്യനെ പോലെ സംസാരിക്കുന്നതെന്തിനാണെ ന്ന് ചോദിച്ചപ്പോഴല്ലേ അദ്ദേഹത്തിന്‍റെ അപകര്‍ഷതാബോധം വെളിവായത്. നമ്മുടെ നാട്ടിലെ ഭാഷ മോശമാണെന്ന് ധരിച്ചുവശായിരിക്കുന്ന അനേകം ആളുകളില്‍ ഒരാള്‍ മാത്രമാണ് ഇയാള്‍.

സത്യത്തില്‍ നല്ല ഭാഷ എന്നൊന്നുണ്ടോ. വളരെയധികം ശ്രദ്ധിക്കപ്പട്ട ആമിര്‍ഖാന്‍റെ എറ്റവും പുതിയ പടമായ പി.കെയിലെ നായകന്‍ അന്യഗ്രഹവാസി വിവസ്ത്രനായി ഭൂമിയില്‍ എത്തിയപ്പോള്‍ എല്ലാവരും തന്നെ തുറിച്ചുനോക്കുന്നു. കൈയില്‍ കിട്ടിയ വസ്ത്രം അണിഞ്ഞു റോഡിലിറങ്ങിയപ്പോള്‍ വീണ്ടും പരിഹാസ നോട്ടങ്ങള്‍. അബദ്ധം മനസ്സിലാക്കി പി.കെ പറയുന്നു - ഇവിടെ ഓരോ സന്ദര്‍ഭത്തിന് അനുസരിച്ച് വേറെ വേറെ വസ്ത്രങ്ങളാണ്. വീട്ടിലിരിക്കുന്പോള്‍ ഒരു തരം, കിടന്നുറങ്ങാന്‍ പോകുന്പോള്‍ മറ്റൊന്ന്, ഓഫീസില്‍ പോകുന്പോള്‍ വേറോരു ഇനം, കളിക്കാനിറങ്ങുന്പോള്‍, നീന്താന്‍ പോകുന്പോള്‍, കല്യാണത്തിന്, മത ചടങ്ങുകള്‍ക്ക് എല്ലാറ്റിനും വേറെ വേറെ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ഭൂമിയില്‍ മനുഷ്യര്‍ നടക്കുന്നത്.
യഥാര്‍ത്ഥത്തില്‍ ഇതുതന്നെയല്ലെ ഭാഷയുടെയും അവസ്ഥ. ഓരോ സന്ദര്‍ഭത്തിനും അതിന് അനുയോജ്യമായ ഭാഷയാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ നിന്ന് ഇറങ്ങുന്ന നമ്മള്‍ വഴിയില്‍ എതിരെ വരുന്ന ആളോട് 'താങ്കള്‍ എങ്ങോട്ടാണ് ഗമിക്കുന്നത്?' എന്ന് ചോദിച്ചാല്‍ 'ഈ ചങ്ങായിക്ക് ഇന്നലെയോളം ഒരീ സൂക്കടും ഇണ്ടായിറ്റ്ല. ഇപ്പൊ എന്തായിപ്പോയെ എന്ന് വിചാരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളു.
ഭാഷയെ വിശാലമായി വരമൊഴി, വാമൊഴി എന്നിങ്ങനെ വിഭജിക്കാമെങ്കിലും സംസാരഭാഷയിലും എഴുത്ത് ഭാഷയിലും അനേകം അവാന്തരങ്ങള്‍ ഉണ്ട്. വരമൊഴിയില്‍ പെട്ട പത്രഭാഷയല്ല നാം കത്തെഴുത്തിന് ഉപയോഗിക്കുന്നത്. ലേഖനമെഴുതുന്ന ഭാഷയിലല്ല നമ്മള്‍ കവിത എഴുതല്‍. ഔദ്യോഗിക വ്യവഹാരങ്ങള്‍ക്കും നിയമങ്ങളെഴുതാനും ആധാരമെഴുത്തിനും പൊലീസിന്‍റെ എഫ്.ഐ.ആര്‍ തയ്യാറാക്കാനും ഒക്കെ അതിന്‍റേതായ വ്യത്യസ്ത ഭാഷാ ഭേദങ്ങളുണ്ട്. വാമൊഴിയിലാണെങ്കില്‍ വ്യത്യസ്തത കുറേ കൂടി വൈവിധ്യപൂര്‍ണമാണ്. സംസാരഭാഷയില്‍തന്നെ നോക്കൂ, മാതാപിതാക്കളോട് സംസാരിക്കുന്ന ഭാഷയും ശൈലിയുമല്ല നമ്മള്‍ സുഹൃത്തുകളോട് സംസാരിക്കുന്പോള്‍ ഉപയോഗിക്കുക. മക്കളോട് സംസാരിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിലാണ് സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ സംസാരിക്കല്‍. കൊച്ചു കുഞ്ഞുങ്ങളോടാവുന്പോള്‍ നമ്മള്‍ കൊഞ്ചല്‍ വര്‍ത്തമാനം പുറത്തെടുക്കും. രാഷ്ട്രീയ പ്രാസംഗികന്‍റെ ശൈലിയല്ല മത പ്രഭാഷകന്‍റെ ഉദ് ബോധനങ്ങള്‍. അതില്‍ തന്നെ വ്യത്യസ്ത മത വിഭാഗങ്ങളുടെ പ്രസംഗങ്ങള്‍ക്ക് ഒരേ ഭാഷയില്‍ എത്ര വ്യത്യസ്ത ശൈലികള്‍. വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് എന്നപോലെ വ്യത്യസ്ത തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യത്യസ്ത ശൈലികളുണ്ട്. ഒരു യഥാര്‍ത്ഥ സംഭവം പോലും ഒരു പത്രലേഖകന് ഒരു സ്റ്റോറി ആണ്. ഒരു റയില്‍വേ പോര്‍ട്ടറുടെ പ്ലാറ്റ്ഫോമല്ല ഒരു സോഫ്റ്റ് വെയര്‍ എഞ്ചിനിയറുടേത്. ഒരു വൈദ്യുതി ബോര്‍ഡ് ജീവനക്കാരന്‍റെ ലോഡും ഒരു ചുമട്ടു തൊഴിലാളിയുടെ ലോഡും രണ്ടാണ്. കോണ്‍ഗ്രസ്സുകാരന്‍റെ ഗ്രൂപ്പിസം കമ്മ്യൂണിസ്റ്റുകാരന് വിഭാഗീയതയാകുന്പോള്‍ കമ്മ്യൂണിസ്റ്റുകാരന്‍റെ രക്തസാക്ഷി ബി.ജെ.പിക്കാരന്‍റെ ബലിദാനിയാണ്.
സംസാരഭാഷയില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ വെവ്വേറെ ഭാഷാ ഭേദങ്ങള്‍ ഉള്ള പോലെ ഓരോ പ്രദേശങ്ങള്‍ക്കും ഓരോ ഭാഷാഭേദങ്ങളുണ്ട്. ഓരോ ഉച്ചാരണ രീതികളുണ്ട്. തന്‍റെ നാട്ടിലെ സംസാരഭാഷയാണ് ഏറ്റവും കേമമെന്ന് മേനി നടിച്ചിരുന്ന ഒരു കോട്ടയംകാരനായ കൂട്ടുകാരനുണ്ടെനുക്ക്. 'ഫൂമിയില്‍ ഏറ്റവും നല്ല മലയാള ഫാഷ' അവരുടേതാണെന്ന് 'ഭാഷ'യുടെ ഉച്ചാരണം കേള്‍ക്കുന്പോള്‍ തന്നെ നമുക്ക് ബോധ്യമാകും.
അനക്ക് എന്ന് പറഞ്ഞാല്‍ കണ്ണൂരില്‍ എനിക്ക് എന്നാണെങ്കില്‍ മലപ്പുറത്ത് നിനക്ക് എന്നാണ് അര്‍ത്ഥം. ഒരു ഭാഷയില്‍ തന്നെ ഒരു വാക്കിന് കേവലം ദൂരം താണ്ടുന്പോള്‍ തികച്ചും വിപരീത അര്‍ത്ഥം വരുന്നു.
ദേശം മാറുന്പോള്‍ ചില വാക്കുകളും പ്രയോഗങ്ങളും അര്‍ത്ഥത്തിന് പകരം അനര്‍ത്ഥം സൃഷ്ടിക്കുമെന്നുള്ളതിന് ഉദാഹരണമായി മറ്റൊരു നടന്ന സംഭവം: ഹമീദലി ഷംനാട് മുസ്ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറിയായിരുന്ന സമയത്ത് പൊന്നാനിയില്‍ യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് മലയാളത്തെക്കാള്‍ കൂടുതല്‍ വഴങ്ങുന്ന അദ്ദേഹത്തിന്‍റെ പ്രസംഗം ആംഗലേയത്തിലായിരുന്നു. ഒരു പ്രാദേശിക നേതാവ് നന്നായി തര്‍ജമയും ചെയ്തു കൊണ്ടിരുന്നു. പ്രസംഗം കത്തികൊണ്ടിരിക്കെ പെട്ടെന്ന് മൈക്ക് പണിമുടക്കി. മൈക്ക് ഓപ്പറേറ്റര്‍ ഓടിവന്നു പെട്ടെന്ന് ശരിപ്പെടുത്തി. പക്ഷെ അയാള് മൈക്ക് സ്റ്റാന്‍ഡില്‍ നിന്ന് കൈവിടാതെ പിടിച്ചത് ശംനാട് സാഹിബിന് അരോചകമായിത്തോന്നിയതു കൊണ്ടു അദ്ദേഹം സ്വതസിദ്ധമായ കാസര്‍കോടന്‍ മലയാളത്തില്‍ 'എളക്ക്' എന്ന് പറഞ്ഞു. ഇത് കേട്ട മൈക്ക് ഓപ്പറേറ്റര്‍ ഇളക്കാനാണെന്നു കരുതി സ്റ്റാന്‍റ് ഒന്ന് കറക്കി. സദസ്സില്‍ അന്ന് പൊന്നാനി എം.ഇ.എസ് കോളേജില്‍ പഠിപ്പിച്ചിരുന്ന നമ്മുടെ നാട്ടുകാരനായ പ്രൊഫ. അഹമദ് ഹുസൈന്‍ ചേരങ്കൈ ഉണ്ടായതിനാല്‍ ഇടപെട്ടു. മറ്റു അത്യാഹിതങ്ങള്‍ ഉണ്ടാകാതെ രക്ഷപ്പെട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ?

എന്‍റെ അയല്‍വാസിയും പ്രവാസിയുമായ അബ്ബാസ് പെര്‍വാഡിന്‍റെ പരിചയക്കാരന് പറ്റിയത് അദ്ദേഹം വിവരിക്കുന്നതിങ്ങനെ:
വടക്കുള്ള ഞങ്ങള്‍ പൊതുവെ മുഖം എന്ന് പറയാറില്ല. ഞങ്ങള്‍ മുഖത്തിനെ അഭിമാനപൂര്‍വ്വം മൂട് എന്നാണ് പറയാറുള്ളത്. മൂട് എന്ന സുന്ദരമായ കാസര്‍കോടന്‍ പദത്തിന് തെക്കരുടെ ഇടയില്‍ അനഭിമതമായ മറ്റെന്തോ അര്‍ത്ഥമുണ്ടെന്ന് പല കാസര്‍കോട്ടുകാര്‍ക്കും അറിയില്ല എന്നതാണ് സത്യം. അങ്ങനെ അറിയാത്ത ശുദ്ധനായ ഒരു കാരണവര്‍ അദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ മകളെ കല്യാണം കഴിച്ചുവന്ന കോഴിക്കോട്ടുകാരനായ പുതിയാപ്ലയോട് കല്യാണത്തിന്‍റെ പിറ്റേദിവസം രാവിലെ കുശലം പറഞ്ഞുതുടങ്ങിയത് ഇങ്ങനെ: 'മോനെ ഓര്‍ക്കെല്ലം നേരെ കിട്ടീനാ.' കിട്ടി എന്ന് പറഞ്ഞു, പുതിയാപ്ല തലയാട്ടി. അപ്പോള്‍ വീണ്ടും കാരണവര്‍ 'നിന്നോട് കേക്കണോന്ന് നീരിച്ചോണ്ടായ്ന്, നിന്‍റെ മൂട് മിന്നെ കണ്ടപോലെയുണ്ട്'. ഇത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയ പുയ്യാപ്ല എണീറ്റ് പാന്‍റിന്‍റെ പിന്‍ഭാഗം കൈവെച്ച് ഒന്ന് മെല്ലെ തടവിനോക്കി. കാലക്കേടിന് അവിടെ എങ്ങാനും കീറിയിട്ടില്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍. അതിനിടക്ക് ബ്രേക്ക് ഫാസ്റ്റ് ഐറ്റങ്ങള്‍ വീട്ടുകാര്‍ ടേബിളില്‍ കൊണ്ടുവെക്കാന്‍ തുടങ്ങി. അത് കണ്ട കാരണവര്‍ പുയ്യാപ്ലയോട് വീണ്ടും: 'മോനെ ഞമ്മോ കൊര്‍ച്ചം നാസ്ത ആക്കീറാം. നീ ബെയ്യം മൂട് കൈറ്റ് ബാ'. ഇതുംകൂടി കേട്ടപ്പോള്‍ അന്ധാളിച്ചുപോയ പുയ്യാപ്ല കാരണവരെ ശരിക്കൊന്ന് നോക്കി; ഇതൊക്കെ കാര്യായിട്ട് തന്നെയാണോ ഇയാള്‍ പറയുന്നത്, അല്ല, ഇതൊരു റാഗിങ്ങിന്‍റെ ഭാഗമായിട്ടുള്ള വല്ല കളിയുമല്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍. സംശയ നിവാരണത്തിനായി പിന്നീട് ഭാര്യയോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു പൊട്ടിച്ചിരിക്കുള്ള വക രണ്ടുപേര്‍ക്കും കിട്ടി.
കാസര്‍കോട്ടും തൃശൂരും കൊള്ളി എന്ന് വിളിക്കുന്ന കിഴങ്ങ് കോഴിക്കോടെത്തുന്പോള്‍ പൂളയും കോട്ടയത്ത് കപ്പയുമായി മാറും. എന്നാല്‍ കോഴിക്കോട്ടുകാരന്‍ തിരുവനന്തപുരത്തെ ഒരു കടയില്‍ ചെന്ന് പൂള ചോദിച്ചാല്‍ വഷളാകും. സ്ത്രീ നടത്തുന്ന കടയാണെങ്കില്‍ അടി ഉറപ്പ്. അവിടെ പുളിച്ച തെറിയാണ് പൂള. നമ്മുടെ കൊള്ളി കൊഴിക്കോട്ടുകാര്‍ക്ക് പൂളയാണെങ്കില്‍ തിരുവനന്തപുരത്തുകാര്‍ക്ക് മരച്ചീനിയാണ്.
വടക്കന്‍ മലബാറുകാര്‍ സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞാല്‍ കടയില്‍ നിന്ന് ഒരു കൊട്ട ചോദിക്കാറുണ്ട്. എന്നാല്‍ തെക്കന്‍ തിരുവിതാംകൂറില്‍ പുരുഷ ശരീരത്തിലെ ഗുഹ്യഭാഗത്തെ ഒരു സഞ്ചിക്കകത്തുള്ള സാധനമാണ് കൊട്ട എന്നതിനാല്‍ അവിടെ പ്ലാസ്റ്റിക് സഞ്ചി എന്ന് തന്നെ ചോദിക്കലാണ് തടികേടാകാതിരിക്കാന്‍ നല്ലത്.
ചുരുക്കത്തില്‍ തലസ്ഥാന നിവാസികള്‍ക്ക് മലയാളത്തിലെ പല നല്ല വാക്കുകളും തെറിയാണ്. തിരിച്ചും.
പാറ്റ/ കൂറ എന്ന അര്‍ത്ഥത്തില്‍ തമിഴിലും തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന തിരുവിതാംകൂറിലും ഉപയോഗിക്കുന്ന പൂച്ചി എന്ന വാക്ക് കാസര്‍കോട്ടുകാര്‍ക്ക് തെറിയാണ്. എന്‍റെ ബന്ധു സഫറുള്ള ഷെരൂലിന്‍റെ അംഗഡിമുഗറിലെ വീട്ടില്‍ ഒരു തമിഴത്തിയെ ജോലിക്ക് കൊണ്ടുവന്നു, അവള്‍ അലമാര വൃത്തിയാക്കുന്നതിനിടയില്‍ 'ഉമ്മാ ഇവിടെ നിറച്ചും പൂച്ചി' എന്ന് പറഞ്ഞത് ആ വീട്ടില്‍ അല്‍പനേരത്തേക്ക് അന്ധാളിപ്പുണ്ടാക്കിയത് ഒരു പഴയ സംഭവം.
ഇതൊക്കെത്തന്നെയാണ് ഭാഷയുടെ ഒരു ഭംഗി എന്ന് പറയുന്നത്. വിവിധ പ്രദേശത്തുകാര്‍ മാത്രമല്ല, ഒരു പ്രദേശത്തെ തന്നെ ഓരോ വ്യക്തിക്കും തനത് ശൈലികളുണ്ട്. ഏതെങ്കിലും സംഭവം വിവരിക്കാന്‍ ഒരേ ഭാഷതന്നെ സംസാരിക്കുന്ന ഒരേ പ്രദേശത്തുകാരോട് ആവശ്യപ്പെട്ടുനോക്കൂ. എല്ലാ വിവരണങ്ങളും തികച്ചും വ്യത്യസ്തമായിരിക്കും. ഇനി മറിച്ചൊന്ന് സങ്കല്‍പിച്ചു നോക്കൂ.
എല്ലാവരും കന്പ്യൂട്ടര്‍ കണക്കെ ഒരേ പോലെ സംസാരിക്കുന്ന ലോകം. എന്തൊരു ബോറായിരിക്കും അല്ലേ? അപ്പോള്‍ ആരുടെ ഭാഷയാണ് നല്ല ഭാഷ? നല്ല ഭാഷ എന്നൊന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സ്ഥലത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് മാറുന്ന ഒന്നാണ് ഭാഷ, ഓരോ പ്രദേശത്തുകാര്‍ക്കും അവരുടെ ഭാഷ നല്ലത്.
ജീവല്‍ഭാഷ എന്നുള്ളത് സ്ഥായിയല്ല. ചില മലയാള പത്രങ്ങളില്‍ അന്പതും നൂറും വര്‍ഷങ്ങള്‍ക്ക് മുന്പേയുള്ള വാര്‍ത്താശകലങ്ങള്‍ പംക്തികളായി കൊടുക്കുന്നത് ശ്രദ്ധിച്ചാല്‍ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ മലയാള ഭാഷ എന്ന് നമുക്ക് ബോധ്യമാകും. പണ്ടത്തെ പല വാക്കുകളും പ്രയോഗങ്ങളും ഇന്ന് നിലവിലില്ല. എന്നാല്‍ പുതുതായി കുറേ വാക്കുകളും ശൈലികളും കടന്നുവരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്പ് പ്രചുരപ്രചാരത്തിലുള്ള ഒരു വാക്കായിരുന്നു തല്ലിപ്പൊളി, അര്‍ത്ഥം -തീരെ കൊള്ളാത്തത്, മോശം. ഈയടുത്ത് മറ്റൊരു വാക്ക് മലയാളത്തിലേക്ക് കടന്നുവന്നു -ഒരു ന്യൂജെന്‍ വാക്ക്, അടിപൊളി. അടി എന്നാല്‍ തല്ല് എന്ന് തന്നെയാണ് അര്‍ത്ഥം. പക്ഷെ, തല്ലിപ്പൊളിയേക്കാള്‍ തികച്ചും വിപരീത അര്‍ത്ഥമാണ് അടിപൊളിക്ക്.
പുതിയ വാക്കുകള്‍ ഉണ്ടാകുക മാത്രമല്ല, നിലവിലുള്ള വാക്കുകള്‍ക്ക് തന്നെയും അര്‍ത്ഥ വ്യതിയാനം സംഭവിക്കുന്നുമുണ്ട്. ഭയങ്കരം എന്ന വാക്കിന് ഭയം ജനിപ്പിക്കുന്നത്, പേടിപ്പിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ നിന്ന് മാറി ഇന്ന് ഭയങ്കര സന്തോഷത്തില്‍ നാം എത്തിനില്‍ക്കുന്നു. ഇങ്ങനെ അനുസ്യൂതം മാറിക്കൊണ്ടിരിക്കുന്നില്ലെങ്കില്‍ ഭാഷ മരിച്ചുപോകും. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മൃതഭാഷകള്‍ കാണാന്‍ സാധിക്കും. സംസ്കൃതം മഹത്തായ സാഹിത്യകൃതികളില്‍ സംപുഷ്ടമാണെങ്കിലും എവിടെയും സംസാരിക്കാത്തതിനാല്‍ അത് ഇപ്പോള്‍ മൃതഭാഷാ പട്ടികയിലാണല്ലോ?
മലയാളം വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിന്‍റെ സന്പന്നതയില്‍ വിവിധ സംസാരശൈലികളും. ഓരോ പ്രദേശത്തുകാരും അവരുടേതായ സംഭാവനകളും നല്‍കുന്നുണ്ട്. നമുക്ക് ആഘോഷിക്കാം ഈ വൈവിധ്യത്തെ. എല്ലാ ഭാഷകളും നല്ല ഭാഷകളും എല്ലാ പ്രാദേശിക ഉപഭാഷകളും ഭാഷാഭേദങ്ങളും അതിന്‍റേതായ രീതിയില്‍ മനോഹരങ്ങളാണ്.
സമര്‍പ്പണം: കാസര്‍കോടന്‍ മലയാളം മ്ലേച്ഛമാണെന്ന

കാസ്രോട്ടാറെ ആമാട പോല്ത്തെ മലയാളം...


എന്റെ അടുത്ത ഒരു ബന്ധു കായംകുളത്തുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്പോയിരുന്നു. രാത്രി വണ്ടി കയറി രാവിലെ അവിടെ വീട്ടില്എത്തിച്ചേര്ന്ന ഉടനെ അളിയന്റെ ചോദ്യം 'എപ്പഴാ പോന്നേ?'

'ഞാന്ഇന്നു രാത്രി തന്നെ പോയിക്കോള്ളാം' എന്ന അത്രസുഖകരമല്ലാത്ത മറുപടി കേട്ട് പെങ്ങള്ഓടിവന്ന് കായംകുളത്തെ 'പോന്നേ' എന്നാല്പുറപ്പെട്ടത് എന്നാണ് അര്ത്ഥം എന്ന് മനസ്സിലാക്കി കൊടുത്തപ്പോള്മാത്രമാണ് അവിടെ മഞ്ഞുരുകിയത്. 
നോക്കണേ ഒരേ ഭാഷ സംസാരിക്കുന്നവര്രണ്ട് സ്ഥലത്ത് ഒരേ വാക്കിന് നേരെ വിപരീത അര്ത്ഥം കല്പ്പിക്കുന്നത്. 
കഴിഞ്ഞില്ല, കുറച്ച് സമയത്തിന് ശേഷം കൂടെ കാസര്കോട്ട് നിന്ന് വന്ന കുട്ടിയോട് അളിയന്റെ ഉമ്മ കുശലം ചോദിക്കുന്നതിനിടയില്‍ 'എന്തിനാ പഠിക്കുന്നത്' എന്നു അന്വേഷിച്ചു. കുറച്ച് നേരം ആലോചിച്ച് 'വലിയ ആളാവാന്‍' എന്ന മറുപടി പറഞ്ഞ കുട്ടിക്കറിയില്ലായിരുന്നു അവര്ഉദ്ദേശിച്ചത് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്ന്. 
കുറച്ചുവര്ഷങ്ങള്ക്ക് മുന്പ് ഞങ്ങളുടെ നാട്ടില്ഒരു കല്ല്യാണം നടന്നു. മലപ്പുറംകാരായ പുതിയാപ്ലയും കൂട്ടരും വൈകുന്നേരമാണ് ഇവിടെ എത്തിച്ചേര്ന്നത്. രാത്രി തങ്ങിയ അവരോട് രാവിലെ വീട്ടുകാര്ബെഡ് ടീ കൊടുക്കുവാനായി 'മൂട് കഴുകിയോ' എന്ന് ചോദിച്ചപ്പോള്അതിഥികളുടെ മുഖം വിളറി. മലപ്പുറത്ത് മൂട് എന്നാല്പൃഷ്ടം എന്നാണല്ലോ. പാവം കാസര്കോട്ടുകാര്പല്ലു തേച്ചോ എന്ന അര്ത്ഥത്തില്‍ 'മൂടു കഴുകിയോ' എന്ന് ചോദിച്ചതാണെന്ന് അവര്ക്ക് മനസ്സിലാക്കാന്സാധിച്ചില്ല. 
ഓരോ വാക്കുകള്വേറെ നാട്ടില്ചെന്നാല്ഉണ്ടാക്കുന്ന പൊല്ലാപ്പുകളേ!
ഞാന്ഒരിക്കല്കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിന് വന്നപ്പോള്ചായ കുടിക്കാന്ഒരു ഹോട്ടലില്കയറി. കുടിക്കാന്എന്തുണ്ടെന്ന് ചോദിച്ചപ്പോള്ഏത്തക്കാ അപ്പം എന്ന മറുപടി കേട്ട ഞാന്ഈത്തപ്പഴത്തിന്റെ പുതിയ വല്ല വിഭവവുമാണെന്ന് കരുതി ഓര്ഡര്കൊടുത്തു. എന്നാല്മേശയില്ബായക്ക കാച്ചിയത് കൊണ്ട് വെച്ചു വെയ്റ്റര്എന്നെ നിരാശപ്പെടുത്തി. 
കൊല്ലംകാരനായ എന്റെ സുഹൃത്ത് ഡോ. നാസിമുദ്ദീനും മകളും കാസര്കോട്ട് വന്ന് തിരിച്ചുപോകാന്റെയില്വേ സ്റ്റേഷനില്നില്ക്കെ ഒരാള്വന്ന് മകളോട് പറഞ്ഞു. 'ബക്കത്ത്ക്കണ്ട, ബൂഉം' അപ്പറഞ്ഞത് കന്നടയിലാണെന്ന് വിചാരിച്ച് നാസിമുദ്ദീന്എന്നോട് വിവര്ത്തനം ചെയ്യാന്ആവശ്യപ്പെട്ടു. 'ബക്കത്ത്' എന്നാല്അരികത്ത് (അതായത് പ്ലാറ്റ്ഫോമിന്റെ അരികത്ത്) 'ക്കണ്ട' എന്നാല്നില്ക്കരുത് എന്നും. 'ബൂഉം' എന്നാല്വീഴും എന്ന അര്ത്ഥത്തില്കാസര്കോടന്മലയാളത്തില്പറഞ്ഞതാണെന്നും കന്നഡയിലല്ലെന്നും പറഞ്ഞപ്പോള്അദ്ദേഹത്തിന് ചിരി അടക്കാന്കഴിഞ്ഞില്ല. 
ഒരുവാക്ക് തന്നെ കൊച്ചുകേരളക്കരയിലെ വിവിധ ഭാഗങ്ങളില്വ്യത്യസ്തമായാണ് ഉപയോഗിക്കുന്നത്. 'എന്താ' എന്ന വാക്കിന് വടക്ക് നിന്ന് തെക്കോട്ട് പോകുന്പോള്വരുന്ന വ്യതിയാനം ഒന്നുനോക്കൂ.
എന്നിന്റെ (കാസര്കോട്), എന്ത്യോ, എന്ത്യേ (കാഞ്ഞങ്ങാട്), എന്താണ്, എന്നാന്ന് (കണ്ണൂര്‍), എന്തേനു (തലശ്ശേരി), ഇതെന്താ (വടകര), എത്താ (മലപ്പുറം), എന്തുട്ട് (തൃശൂര്‍), എന്താണ് (എറണാകുളം), എന്താ (കോട്ടയം), എന്നതാ, എന്തുവാ, എന്തോന്ന് (മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങള്‍), എന്തര് (തിരുവനന്തപുരം).
അറിയില്ല എന്നവാക്ക് വിവിധ സ്ഥലങ്ങളിലെത്തുന്പോള്അറീല, അറിയുകയില്ല, അറിയുകേല, അറിയാന്മേല, അറിയാന്പാടില്ല, അറിയത്തില്ല എന്നൊക്കെയായി മാറുന്നു. 
ആറുനാട്ടില്നൂറുഭാഷ എന്നാണല്ലോ!
അറുന്നൂറു കിലോമീറ്റര്നീളത്തില്കിടക്കുന്ന കേരളത്തില്ഓരോ പ്രദേശത്തും സവിശേഷമായ വാമൊഴികളുണ്ട്. എന്നാല്ആഗോളതലത്തില്തന്നെ ഊര്ജ്ജ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്മലയാളത്തിന്റെ വിവിധ വകഭേദങ്ങളില്ഊര്ജ്ജ സംരക്ഷണത്തിന് ഒരു അവാര്ഡു നല്കുകയാണെങ്കില്അത് തീര്ച്ചയായും കാസ്രോട്ടാറെ മലയാളത്തിനായിരിക്കുമെന്ന കാര്യത്തില്യാതൊരു സംശയത്തിനും അവകാശമില്ല. 
'താഴേക്കു ഇറങ്ങിവരൂ' മൂന്നുവാക്കുകളും ഏട്ട് അക്ഷരങ്ങളും അടങ്ങിയ വാചകത്തെ 'കീ' എന്ന് ഒറ്റശ്വാസത്തില്ചുരുക്കാന്കാസര്കോട്ടുകാര്ക്കല്ലാതെ മറ്റാര്ക്ക് കഴിയും?
ഏതെങ്കിലും അത്ഭുത വാര്ത്തകള്കേട്ട് നമ്മുടെ തെക്കന്സുഹൃത്തുക്കള്‍ 'എനിക്കുവയ്യപ്പ' എന്ന് നീട്ടിപ്പറയുന്പോള്ഞങ്ങള്കാസ്രോട്ടാര്അതിനെ ലോപിച്ച് 'കയ്യപ്പ' എന്നാക്കി പരമാവധി ഊര്ജ്ജം സംരക്ഷിക്കുന്നു. 
ചിലര്അതിലും ചുരുക്കി 'യപ്പ' എന്നും പറയാറുണ്ട്. 
കുറിപ്പ്: ലേഖനത്തിലെ സംഭവങ്ങളും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല

Popular Posts