കാസ്രോട്ടാറെ ആമാട പോല്ത്തെ മലയാളം...


എന്റെ അടുത്ത ഒരു ബന്ധു കായംകുളത്തുള്ള അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടില്പോയിരുന്നു. രാത്രി വണ്ടി കയറി രാവിലെ അവിടെ വീട്ടില്എത്തിച്ചേര്ന്ന ഉടനെ അളിയന്റെ ചോദ്യം 'എപ്പഴാ പോന്നേ?'

'ഞാന്ഇന്നു രാത്രി തന്നെ പോയിക്കോള്ളാം' എന്ന അത്രസുഖകരമല്ലാത്ത മറുപടി കേട്ട് പെങ്ങള്ഓടിവന്ന് കായംകുളത്തെ 'പോന്നേ' എന്നാല്പുറപ്പെട്ടത് എന്നാണ് അര്ത്ഥം എന്ന് മനസ്സിലാക്കി കൊടുത്തപ്പോള്മാത്രമാണ് അവിടെ മഞ്ഞുരുകിയത്. 
നോക്കണേ ഒരേ ഭാഷ സംസാരിക്കുന്നവര്രണ്ട് സ്ഥലത്ത് ഒരേ വാക്കിന് നേരെ വിപരീത അര്ത്ഥം കല്പ്പിക്കുന്നത്. 
കഴിഞ്ഞില്ല, കുറച്ച് സമയത്തിന് ശേഷം കൂടെ കാസര്കോട്ട് നിന്ന് വന്ന കുട്ടിയോട് അളിയന്റെ ഉമ്മ കുശലം ചോദിക്കുന്നതിനിടയില്‍ 'എന്തിനാ പഠിക്കുന്നത്' എന്നു അന്വേഷിച്ചു. കുറച്ച് നേരം ആലോചിച്ച് 'വലിയ ആളാവാന്‍' എന്ന മറുപടി പറഞ്ഞ കുട്ടിക്കറിയില്ലായിരുന്നു അവര്ഉദ്ദേശിച്ചത് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്ന്. 
കുറച്ചുവര്ഷങ്ങള്ക്ക് മുന്പ് ഞങ്ങളുടെ നാട്ടില്ഒരു കല്ല്യാണം നടന്നു. മലപ്പുറംകാരായ പുതിയാപ്ലയും കൂട്ടരും വൈകുന്നേരമാണ് ഇവിടെ എത്തിച്ചേര്ന്നത്. രാത്രി തങ്ങിയ അവരോട് രാവിലെ വീട്ടുകാര്ബെഡ് ടീ കൊടുക്കുവാനായി 'മൂട് കഴുകിയോ' എന്ന് ചോദിച്ചപ്പോള്അതിഥികളുടെ മുഖം വിളറി. മലപ്പുറത്ത് മൂട് എന്നാല്പൃഷ്ടം എന്നാണല്ലോ. പാവം കാസര്കോട്ടുകാര്പല്ലു തേച്ചോ എന്ന അര്ത്ഥത്തില്‍ 'മൂടു കഴുകിയോ' എന്ന് ചോദിച്ചതാണെന്ന് അവര്ക്ക് മനസ്സിലാക്കാന്സാധിച്ചില്ല. 
ഓരോ വാക്കുകള്വേറെ നാട്ടില്ചെന്നാല്ഉണ്ടാക്കുന്ന പൊല്ലാപ്പുകളേ!
ഞാന്ഒരിക്കല്കൊല്ലത്ത് ഔദ്യോഗിക ആവശ്യത്തിന് വന്നപ്പോള്ചായ കുടിക്കാന്ഒരു ഹോട്ടലില്കയറി. കുടിക്കാന്എന്തുണ്ടെന്ന് ചോദിച്ചപ്പോള്ഏത്തക്കാ അപ്പം എന്ന മറുപടി കേട്ട ഞാന്ഈത്തപ്പഴത്തിന്റെ പുതിയ വല്ല വിഭവവുമാണെന്ന് കരുതി ഓര്ഡര്കൊടുത്തു. എന്നാല്മേശയില്ബായക്ക കാച്ചിയത് കൊണ്ട് വെച്ചു വെയ്റ്റര്എന്നെ നിരാശപ്പെടുത്തി. 
കൊല്ലംകാരനായ എന്റെ സുഹൃത്ത് ഡോ. നാസിമുദ്ദീനും മകളും കാസര്കോട്ട് വന്ന് തിരിച്ചുപോകാന്റെയില്വേ സ്റ്റേഷനില്നില്ക്കെ ഒരാള്വന്ന് മകളോട് പറഞ്ഞു. 'ബക്കത്ത്ക്കണ്ട, ബൂഉം' അപ്പറഞ്ഞത് കന്നടയിലാണെന്ന് വിചാരിച്ച് നാസിമുദ്ദീന്എന്നോട് വിവര്ത്തനം ചെയ്യാന്ആവശ്യപ്പെട്ടു. 'ബക്കത്ത്' എന്നാല്അരികത്ത് (അതായത് പ്ലാറ്റ്ഫോമിന്റെ അരികത്ത്) 'ക്കണ്ട' എന്നാല്നില്ക്കരുത് എന്നും. 'ബൂഉം' എന്നാല്വീഴും എന്ന അര്ത്ഥത്തില്കാസര്കോടന്മലയാളത്തില്പറഞ്ഞതാണെന്നും കന്നഡയിലല്ലെന്നും പറഞ്ഞപ്പോള്അദ്ദേഹത്തിന് ചിരി അടക്കാന്കഴിഞ്ഞില്ല. 
ഒരുവാക്ക് തന്നെ കൊച്ചുകേരളക്കരയിലെ വിവിധ ഭാഗങ്ങളില്വ്യത്യസ്തമായാണ് ഉപയോഗിക്കുന്നത്. 'എന്താ' എന്ന വാക്കിന് വടക്ക് നിന്ന് തെക്കോട്ട് പോകുന്പോള്വരുന്ന വ്യതിയാനം ഒന്നുനോക്കൂ.
എന്നിന്റെ (കാസര്കോട്), എന്ത്യോ, എന്ത്യേ (കാഞ്ഞങ്ങാട്), എന്താണ്, എന്നാന്ന് (കണ്ണൂര്‍), എന്തേനു (തലശ്ശേരി), ഇതെന്താ (വടകര), എത്താ (മലപ്പുറം), എന്തുട്ട് (തൃശൂര്‍), എന്താണ് (എറണാകുളം), എന്താ (കോട്ടയം), എന്നതാ, എന്തുവാ, എന്തോന്ന് (മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങള്‍), എന്തര് (തിരുവനന്തപുരം).
അറിയില്ല എന്നവാക്ക് വിവിധ സ്ഥലങ്ങളിലെത്തുന്പോള്അറീല, അറിയുകയില്ല, അറിയുകേല, അറിയാന്മേല, അറിയാന്പാടില്ല, അറിയത്തില്ല എന്നൊക്കെയായി മാറുന്നു. 
ആറുനാട്ടില്നൂറുഭാഷ എന്നാണല്ലോ!
അറുന്നൂറു കിലോമീറ്റര്നീളത്തില്കിടക്കുന്ന കേരളത്തില്ഓരോ പ്രദേശത്തും സവിശേഷമായ വാമൊഴികളുണ്ട്. എന്നാല്ആഗോളതലത്തില്തന്നെ ഊര്ജ്ജ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തില്മലയാളത്തിന്റെ വിവിധ വകഭേദങ്ങളില്ഊര്ജ്ജ സംരക്ഷണത്തിന് ഒരു അവാര്ഡു നല്കുകയാണെങ്കില്അത് തീര്ച്ചയായും കാസ്രോട്ടാറെ മലയാളത്തിനായിരിക്കുമെന്ന കാര്യത്തില്യാതൊരു സംശയത്തിനും അവകാശമില്ല. 
'താഴേക്കു ഇറങ്ങിവരൂ' മൂന്നുവാക്കുകളും ഏട്ട് അക്ഷരങ്ങളും അടങ്ങിയ വാചകത്തെ 'കീ' എന്ന് ഒറ്റശ്വാസത്തില്ചുരുക്കാന്കാസര്കോട്ടുകാര്ക്കല്ലാതെ മറ്റാര്ക്ക് കഴിയും?
ഏതെങ്കിലും അത്ഭുത വാര്ത്തകള്കേട്ട് നമ്മുടെ തെക്കന്സുഹൃത്തുക്കള്‍ 'എനിക്കുവയ്യപ്പ' എന്ന് നീട്ടിപ്പറയുന്പോള്ഞങ്ങള്കാസ്രോട്ടാര്അതിനെ ലോപിച്ച് 'കയ്യപ്പ' എന്നാക്കി പരമാവധി ഊര്ജ്ജം സംരക്ഷിക്കുന്നു. 
ചിലര്അതിലും ചുരുക്കി 'യപ്പ' എന്നും പറയാറുണ്ട്. 
കുറിപ്പ്: ലേഖനത്തിലെ സംഭവങ്ങളും കഥാപാത്രങ്ങളും സാങ്കല്പ്പികമല്ല
SHARE

Nizarpervad

  • Image
  • Image
  • Image
  • Image
  • Image
    Blogger Comment
    Facebook Comment

0 comments:

Post a Comment

Popular Posts